പഞ്ചായത്ത്

മീനടം ​ഗ്രാമപഞ്ചായത്ത് കോട്ടയം ജില്ലയിൽ സ്ഥിതി ചെയ്യുന്നു. 1982 ൽ നിലവിൽ വന്ന മീനടം ​ഗ്രാമപ‍ഞ്ചായത്തിന് നിലവിൽ 14 വാർഡുകളാണുള്ളത്. 11.45 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ കുന്നുകളും താഴ്വരകളും ഉൾപ്പെടുന്നതാണ് ഭൂപ്രകൃതി.പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ...

മിനി ഫിലിപ്പ്

പ്രസിഡൻ്റ്

പി എം സ്കറിയ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സൂസി രാജു

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

എൻ റ്റി മാത്യു

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഏലിയാമ്മ മത്തായി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

രഞ്ജിത്ത് എം എസ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : കോട്ടയം താലൂക്ക്, കോട്ടയം ജില്ല, കേരളം.
വാര്‍ഡുകള്‍ : 14 , നിയമസഭാ മണ്ഡലം : പുതുപ്പള്ളി , ലോകസഭാ മണ്ഡലം : കോട്ടയം
വില്ലേജുകള്‍ : മീനടം,പുതുപ്പള്ളി,പാമ്പാടി
ആകെ ജനസംഖ്യ (2011) : 13,393
വിസ്തീർണ്ണം : 11.45 ച.കി.മീ

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പുരാതന തെക്കുംകൂര്‍ രാജാവാഴ്ചയുടെ കീഴിലായിരുന്ന വെന്നിമലയുടെ അധികാരപരിധിയില്‍പെട്ട പ്രദേശമായിരുന്നു മീനടം. വിദേശിയരുമായുള്ള ബന്ധവും കൃഷി, വ്യാപാര പുരോഗതിയും വഴി മീനടം വലിയതോട് കേന്ദ്രീകരിച്ച് ഒരു വാണിജ്യകേന്ദ്രം രൂപപ്പെടുകയും, പഴയകാലത്ത് പള്ളിപ്പാടം എന്നറിയപ്പെട്ടിരുന്ന ഭാഗത്ത് രാജാവിന്റെ സൈന്യത്തിനായുള്ള പരിശീലന കേന്ദ്രങ്ങള്‍ പ്രവർത്തിക്കുകയും ചെയ്തിരുന്നു. കോട്ടയം ജില്ലയിലെ പാമ്പാടി പ്രദേശത്തിന്റെ എട്ടുകരകളില്‍ ഒന്നായ ഈ സമ്പന്ന കാര്‍ഷിക ഗ്രാമത്തിൽ കാലങ്ങളായി ഹിന്ദുക്കളും ക്രിസ്ത്യാനികളും സൗഹാര്‍ദ്ദത്തില്‍ കഴിഞ്ഞിരുന്നു; തുടർന്ന് 2017 മുതല്‍ മുസ്ലീം കുടുംബങ്ങളും ഇവിടെ താമസമാരംഭിച്ചു. ക്രിസ്ത്യൻ മിഷനറിമാരുടെ വരവ് ആധുനിക വിദ്യാഭ്യാസ രംഗത്തും പിന്നോക്ക വിഭാഗങ്ങളുടെ സാമൂഹിക വളര്‍ച്ചയ്ക്കും വഴിയൊരുക്കിയപ്പോൾ, ശ്രീനാരായണഗുരുവിന്റെ ആശീര്‍വാദത്തോടെ സ്ഥാപിതമായ മഞ്ഞാടി ശിവക്ഷേത്രം അവര്‍ണ്ണരുടെ പുരോഗതിയില്‍ വലിയ...

കൂടുതൽ വായിക്കുക