2025 ഡിസംബർ 31 ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ / ക്ഷേമ ബോർഡ് പെൻഷൻ ​ഗുണഭോക്താക്കൾക്കും ഈ വർഷത്തെ മസ്റ്ററിം​ഗ് പൂർത്തിയാക്കാനുള്ള അവസാന തീയതി 2026 ഒക്ടോബർ 31 വരെ ദീർഘിപ്പിച്ചു.
വഴിയോര വിശ്രമ കേന്ദ്രം (ടേക്ക് എ ബ്രേക്ക്‌ ) പ്രവർത്തനം ആരംഭിച്ചു

September 10, 2026

മീനടം ​മാളികപ്പടി ജം​ഗ്ഷനിൽ മീനടം ഗ്രാമ പഞ്ചായത്തിന്റെ കാർഷിക വിപണന കേന്ദ്രത്തോടനുബന്ധിച്ചു ​ഗ്രാമപഞ്ചായത്ത് പണി കഴിപ്പിച്ചിട്ടുള്ള വഴിയോര വിശ്രമ കേന്ദ്രം ടേക്ക് എ ബ്രേക്ക്‌ പ്രവർത്തനം ആരംഭിച്ചു. മീനടം റോഡ‍ിലൂടെ കടന്ന് പോകുന്ന വഴിയാത്രക്കാർക്കും മാളികപ്പടിയിൽ പ്രവർത്തിക്കുന്ന വിവിധ വ്യാപാരസ്ഥാപനങ്ങളുടെ ഉടമകൾ, ജോലിക്കാർ, വിവിധ ആവശ്യങ്ങൾക്ക് വന്നു പോകുന്നവർ എന്നിവർക്കും സൗകര്യപ്രദമായ ഈ വഴിയോര വിശ്രമ കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല മീനടം കുടുംബശ്രീയാണ് ഏറ്റെടുത്തിരിക്കുന്നത്.

takeabreak