The last date to complete this year's mustering has been extended to October 31, 2026 for all Social Security/Welfare Board pension beneficiaries who were granted pension before December 31, 2025.
നിർമ്മൽ ​ഗ്രാമ പുരസ്കാരം

എല്ലാ വീടുകളിലും കക്കൂസുകൾ നിർമ്മിക്കുകയും, തുറസ്സായ സ്ഥലങ്ങളിൽ മലവിസർജ്ജനം ചെയ്യുന്നത് പൂർണ്ണമായി ഒഴിവാക്കുകയും ചെയ്യുന്ന ഗ്രാമപഞ്ചായത്തുകൾക്ക് ഭാരത സർക്കാർ നൽകുന്ന പുരസ്കാരമാണ് നിർമ്മൽ ഗ്രാമ പുരസ്കാരം (Nirmal Gram Puraskar). 'ക്ലീൻ വില്ലേജ് അവാർഡ്' എന്നും ഇതറിയപ്പെടുന്നു. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഗ്രാമീണ മേഖലകളിൽ സമ്പൂർണ്ണ ശുചിത്വം ഉറപ്പുവരുത്തുന്നതിനായി പഞ്ചായത്തീരാജ് മന്ത്രാലയം നടപ്പിലാക്കിയ ഒരു പ്രോത്സാഹന പദ്ധതിയാണിത്. മീനടം ​ഗ്രാമപഞ്ചായത്ത് നിർമ്മൽ ​ഗ്രാമ പുരസ്കാരം നേടിയിട്ടുണ്ട്.