ഗ്രാമസഭ
🏛️ ഗ്രാമസഭ
📘 ഒരു ഗ്രാമപഞ്ചായത്തിന്റെ ഭൂപ്രദേശത്തിൽ ഉൾപ്പെട്ട ഗ്രാമത്തിലെ വോട്ടർപട്ടികയിൽ പേര് ചേർന്ന എല്ലാവരും ചേർന്നതാണ് ഗ്രാമസഭ.
👥 ഗ്രാമസഭ മെമ്പർ
ഒരു വാർഡിലെ വോട്ടർ ആ വാർഡിലെ ഗ്രാമസഭ/വാർഡ് സഭയിലെ മെമ്പറാണ്.
🧑💼 കൺവീനർ
വാർഡ് മെമ്പർമാരും കൗൺസിലർമാരും കൺവീനർമാരാണ്. ആവശ്യമായപ്പോൾ മറ്റൊരു അംഗത്തെ നിയമിക്കാം.
👑 അദ്ധ്യക്ഷൻ
പ്രസിഡണ്ട് / ചെയർപേഴ്‌സൺ ആണ് അദ്ധ്യക്ഷൻ. അസാന്നിധ്യത്തിൽ മറ്റ് അധികാരികൾ അദ്ധ്യക്ഷത വഹിക്കും.
📅 യോഗം വിളിക്കൽ
യോഗങ്ങൾ വിളിക്കാൻ ഉത്തരവാദിത്വം കൺവീനറിനാണ്.
📊 ക്വാറം
ആകെ വോട്ടർമാരുടെ 10%. വീണ്ടും ചേരുമ്പോൾ 50 പേർ മതിയാകും.
⚡ പ്രത്യേക യോഗം
10% വോട്ടർമാർ ആവശ്യപ്പെട്ടാൽ 15 ദിവസത്തിനകം യോഗം വിളിക്കണം.
🧭 കോ-ഓർഡിനേറ്റർ
ഒരു ഉദ്യോഗസ്ഥൻ കോ-ഓർഡിനേറ്ററായി പ്രവർത്തിച്ച് കൺവീനറെ സഹായിക്കും.
❓ ചോദ്യങ്ങളും നിർദ്ദേശങ്ങളും
അംഗങ്ങൾക്ക് ചോദ്യങ്ങളും നിർദ്ദേശങ്ങളും എഴുതി സമർപ്പിക്കാം.
📝 പ്രമേയങ്ങൾ
ഭൂരിപക്ഷ അടിസ്ഥാനത്തിൽ പ്രമേയങ്ങൾ പാസാക്കാം.
⚙️ അധികാരങ്ങളും ചുമതലകളും
🅐 പദ്ധതി ആസൂത്രണം
- 📌 വിവര ശേഖരണം
- 📊 മുൻഗണന നിശ്ചയിക്കൽ
- 🤝 സഹായവും സന്നദ്ധസേവനവും
🅑 പൊതുസൗകര്യങ്ങൾ
- 💡 തെരുവുവിളക്കുകൾ, ജലവിതരണം തുടങ്ങിയവ നിർദ്ദേശിക്കൽ
🅒 മരാമത്ത് പ്രവർത്തനങ്ങൾ
- 📑 എസ്റ്റിമേറ്റ് പരിശോധിക്കൽ
- 👁️ നിരീക്ഷണം
- 📥 വിവര ശേഖരണം
📅 മീനടം ഗ്രാമപഞ്ചായത്ത് ഗ്രാമസഭകള്‍ (2026)
മീനടം ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലെ ഗ്രാമസഭകൾ ചുവടെ കാണും പ്രകാരമുള്ള സ്ഥലത്തും സമയത്തും നടത്തുവാൻ നിശ്ചയിച്ചിട്ടുണ്ട്. ഗ്രാമസഭാംഗങ്ങളെല്ലാവരും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.
അജണ്ട
- 2026-27 വാർഷിക പദ്ധതിയുടെ ആനുകൂല്യങ്ങൾക്കായുള്ള ഗുണഭോക്തൃ തിരഞ്ഞെടുപ്പ്
- മഴക്കാല ശുചീകരണം, രോഗ പ്രതിരോധ പ്രവർത്തനങ്ങൾ, മാലിന്യ സംസ്കരണം
- പെൻഷൻ സാധൂകരണം
- കാടുകൾ വെട്ടിത്തെളിക്കുന്നത് സംബന്ധിച്ച്
- 2025-26 അധിക ഗുണഭോക്തൃ ലിസ്റ്റ് സാധൂകരണം
| വാര്‍ഡ് | തീയതി & സമയം | സ്ഥലം | വാര്‍ഡ് മെമ്പര്‍ |
|---|---|---|---|
| 1 - ചീരംകുളം | 01.07.2026 02.00 PM | ചീരംകുളം ഗവ. യു.പി. സ്കൂള്‍ 📍 View Map | മിനി ഫിലിപ്പ് (ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്) 9497706401 |
| 2 - കല്ലൂപറമ്പ് | 09.07.2026 02.00 PM | മഠത്തില്‍കവല എസ്.എന്‍.ഡി.പി ഹാള്‍ 📍 View Map | പി എം സ്കറിയ 9446860868 |
| 3 - തകിടി | 03.07.2026 02.00 PM | മീനടം ഭഗവതി ക്ഷേത്ര ഓഡിറ്റോറിയം 📍 View Map | സന്ധ്യ ഷിലു 9947683081 |
| 4 - മുണ്ടിയാക്കല്‍ | 03.07.2026 11.00 AM | മലങ്കര കത്തോലിക്ക പള്ളി ഹാള്‍ 📍 View Map | മറിയാമ്മ ജോസഫ് 9846219154 |
| 5 - ചെറുമല | 05.07.2026 03.30 PM | സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഹാള്‍ 📍 View Map | ബിനീഷ് ബെന്നി 9744284436 |
| 6 - മഞ്ഞാടി | 08.07.2026 02.00 PM | എന്‍.എസ്.എസ് കരയോഗ മന്ദിരം 📍 View Map | സൂസി രാജു 7034382190 |
| 7 - ചെമ്പന്‍കുഴി | 06.07.2026 02.00 PM | മഞ്ഞാടി സാംസ്കാരിക നിലയം 📍 View Map | നോബി കെ വി 9947569669 |
| 8 - പൊത്തന്‍പുറം | 06.07.2026 03.00 PM | സെന്‍റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളി 📍 View Map | ഐപ്പ് ഈപ്പന്‍ 7356718254 |
| 9 - പുതുവയല്‍ | 07.07.2026 02.00 PM | സെന്‍റ് തോമസ് സണ്‍ഡേ സ്കൂള്‍ 📍 View Map | എന്‍ റ്റി മാത്യു 9447776094 |
| 10 - സ്പിന്നിംഗ് മില്‍ | 07.07.2026 03.00 PM | മൂന്നാം മൈല്‍ ചര്‍ച്ച് ഓഫ് ഗോഡ് 📍 View Map | റാണി ബിനോയ് 9562951859 |
| 11 - പി എച്ച് സി | 08.07.2026 03.00 PM | മീനടം പി.എച്ച്.സി 📍 View Map | മിനി ഫിലിപ്പ് 9497706401 |
| 12 - ഹൈസ്കൂള്‍ | 08.07.2026 11.00 AM | സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് വലിയപള്ളി 📍 View Map | മോനിച്ചന്‍ കിഴക്കേടം 9495543808 |
| 13 - പഞ്ചായത്ത് ഓഫീസ് | 09.07.2026 03.00 PM | മീനടം ഗ്രാമ പഞ്ചായത്ത് ഹാള്‍ 📍 View Map | സിന്ധു കൃഷ്ണ 9048739886 |
| 14 - ഞണ്ടുകുളം | 03.07.2026 03.00 PM | വൈ.എം.സി.എ ഹാള്‍, പുത്തന്‍പുരപ്പടി 📍 View Map | ഏലിയാമ്മ മത്തായി 9946397568 |