വഴിയോര വിശ്രമ കേന്ദ്രം (ടേക്ക് എ ബ്രേക്ക് ) പ്രവർത്തനം ആരംഭിച്ചു
September 10, 2026
മീനടം മാളികപ്പടി ജംഗ്ഷനിൽ മീനടം ഗ്രാമ പഞ്ചായത്തിന്റെ കാർഷിക വിപണന കേന്ദ്രത്തോടനുബന്ധിച്ചു ഗ്രാമപഞ്ചായത്ത് പണി കഴിപ്പിച്ചിട്ടുള്ള വഴിയോര വിശ്രമ കേന്ദ്രം ടേക്ക് എ ബ്രേക്ക് പ്രവർത്തനം ആരംഭിച്ചു. മീനടം റോഡിലൂടെ കടന്ന് പോകുന്ന വഴിയാത്രക്കാർക്കും മാളികപ്പടിയിൽ പ്രവർത്തിക്കുന്ന വിവിധ വ്യാപാരസ്ഥാപനങ്ങളുടെ ഉടമകൾ, ജോലിക്കാർ, വിവിധ ആവശ്യങ്ങൾക്ക് വന്നു പോകുന്നവർ എന്നിവർക്കും സൗകര്യപ്രദമായ ഈ വഴിയോര വിശ്രമ കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല മീനടം കുടുംബശ്രീയാണ് ഏറ്റെടുത്തിരിക്കുന്നത്.